england

വെംബ്ലി: അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഇംഗ്ലണ്ട് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് അയർലൻഡിനെ കീഴടക്കി. ഹാരി മഗ്യൂർ, ജാഡൻ സാഞ്ചോ, ഡൊമനിക്ക് കാൾവർട്ട്-ലെവിൻ എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്. 1985ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് അയർലൻഡിനെതിരെ ഒരു മത്സരത്തിൽ ജയം നേടുന്നത്.ഹാരി കേൻ, സ്‌റ്റെർലിംഗ്, റാഷ്ഫോർഡ്, പിക് ഫഓർഡ് തുടങ്ങിയ പ്രമുഖർക്ക് കോച്ച് സൗത്ത്ഗേറ്റ് വിശ്രമം അനുവദിച്ച മത്സരത്തിൽ ഗോളടിച്ചില്ലെങ്കിലും ജാക് ഗാർലിഷിന്റെ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച ജയം സമ്മാനിച്ചത്. അയർലൻഡിനായി അണ്ടർ 21 തലത്തിൽ കളിച്ചിട്ടുള്ള താരമാണ് ഗാർലീഷ്. ഇംഗ്ലണ്ട് ജേഴ്സിയിൽ 17കാരൻ താരം ജൂഡ് ബെല്ലിംഗ്ഹാമിന്റെ അരങ്ങേറ്റ മത്സരം കൂടിയായി ഇത്. ഇംഗ്ലണ്ടിനായി കളിക്കാനിറങ്ങിയ പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് ജൂഡ്.