ന്യൂഡൽഹി: കേന്ദ്രസഹമന്ത്രി വി.മുരളീധരന് സംഘടനാ ചുമതല നൽകി ബി.ജെ.പി.
ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ ചുമതലയാണ് പാർട്ടി കേന്ദ്ര നേതൃത്വം മുരളീധരന് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് സംഘടനാ ചുമതലയുള്ള ഏക കേന്ദ്രമന്ത്രിയാണ് വി.മുരളീധരൻ. ഇതിനൊപ്പം കേരളത്തിൻ്റെ ചുമതല തമിഴ്‌നാട്ടിലെ മുതിർന്ന ബി.ജെ.പി നേതാവ് സി.പി രാധാകൃഷ്ണനും നൽകി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയ്ക്ക് ലക്ഷദ്വീപിൻ്റെ ചുമതലയും നൽകിയിട്ടുണ്ട്.