fruits

പലപ്പോഴും ജ്യൂസ് തയാറാക്കിയോ മറ്റ് ഭക്ഷണങ്ങളിലൂടെയോ നമുക്ക് രോഗപ്രതിരോധശേഷി ഉറപ്പാക്കാൻ കഴിഞ്ഞെന്നു വരില്ല. ഇത്തരം സന്ദർഭങ്ങളിൽ ഏറ്റവും എളുപ്പമുള്ള മാർഗമാണ് പഴങ്ങൾ കഴിക്കുക എന്നത്. രോഗപ്രതിരോധശേഷി ഉറപ്പാക്കുന്ന ചില പഴങ്ങളെക്കുറിച്ച് അറിയാം. ഈ പഴങ്ങളിലെ വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി നേടാൻ സഹായിക്കും. രോഗപ്രതിരോധ ശേഷിയ്‌ക്കൊപ്പം തന്നെ ശരീരത്തിലെ ദുർബല കോശങ്ങൾക്ക് ഊർജ്ജം നൽകാനും സഹായിക്കുന്ന ഫലമാണ് സ്ട്രോബറി.

അണുബാധയിൽ നിന്നും കൊളസ്ട്രോളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന പഴമാണ് കിവി. തണ്ണിമത്തനിൽ ധാരാളം ആന്റി ഓക്സിഡന്റുകളും ഫൈറ്റോ കെമിക്കലുകളും അടങ്ങിയിരിക്കുന്നു. മാതളം, പപ്പായ, റംപുട്ടാൻ, ആപ്പിൾ, ഓറഞ്ച്, ഷമാം, സപ്പോട്ട, ബ്ളൂബെറി പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ ഉത്തമമാണ്.