
മലയാളികളുടെ പ്രിയ നടി നസ്റിയ നസീം തെലുങ്ക് സിനിമയിലേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. നാനിയാണ് നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രത്തിൽ നായകനാവുക. വിവേക് ആത്രേയയാണ് ചിത്രത്തിന്റെ സംവിധായകൻ.
നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇത്. മിത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിക്കുക. ചിത്രത്തിന്റെ തീം സൂചിപ്പിക്കുന്ന ഒരു പോസ്റ്റർ നസ്രിയ അടക്കമുള്ളവർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന കാര്യം നസ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പറഞ്ഞത്. “അടുത്തത് എന്റെ ആദ്യത്തെ തെലുങ്ക് ചലച്ചിത്രമാവും. അതിശയകരമായ ഈ ടീമിനൊപ്പം. ഞാൻ അതിയായ ആവേശത്തിലാണ്! ദീപാവലി ആശംസകൾ ” നസ്രിയ കുറിച്ചു. ചിത്രത്തിനായി
കാത്തിരിക്കുകയാണ് ആരാധകർ.