ന്യൂഡൽഹി: രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദീപാവലി ഉത്സവം കൂടുതൽ തെളിച്ചവും സന്തോഷവും നൽകട്ടെയെന്നാണ് പ്രധാനമന്ത്രിയുടെ ആശംസ. എല്ലാവരും ആരോഗ്യമുളളവർ ആയിരിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇത്തവണ ദീപാവലി ദിനത്തിൽ സൈനികർക്കായി ഒരു ദീപം എല്ലാവരും തെളിക്കണമെന്നും മോദി ആഹ്വാനം ചെയ്‌തു.
सभी देशवासियों को दीपावली की हार्दिक मंगलकामनाएं।
Wishing everyone a Happy Diwali! May this festival further brightness and happiness. May everyone be prosperous and healthy.— Narendra Modi (@narendramodi) November 14, 2020
പതിവ് പോലെ പ്രധാനമന്ത്രിയുടെ ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികർക്കൊപ്പമാണ്. രാജസ്ഥാനിലെ ജയ്സാൽമെറിൽ സൈനികർക്കൊപ്പം ദീപാവലി ദിനം അദ്ദേഹം ചിലവഴിക്കും.
This Diwali, let us also light a Diya as a #Salute2Soldiers who fearlessly protect our nation. Words can’t do justice to the sense of gratitude we have for our soldiers for their exemplary courage. We are also grateful to the families of those on the borders. pic.twitter.com/UAKqPLvKR8
— Narendra Modi (@narendramodi) November 13, 2020
കഴിഞ്ഞ ആറ് വർഷമായി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന നരേന്ദ്രമോദി മധുരം വിതരണം ചെയ്‌തും ആശംസകൾ നേർന്നുമാണ് സൈനിക ക്യാമ്പുകളിൽ നിന്ന് മടങ്ങാറുളളത്.