
മുംബയ്: പാർട്ടിയെ അധിക്ഷേപിച്ച മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയ്ക്ക് മറുപടി നൽകി ശിവസേന വക്താവ് നീലം ഗോറെ. ശിവസേനയെ 'ശവസേന' എന്നായിരുന്നു അമൃത വിളിച്ചത്.
സ്വന്തം പേരിലെ ആദ്യാക്ഷരം മാറ്റിയാൽ അമൃത വെറും മൃതയാകുമെന്ന് നീലം ഗോറെ പറഞ്ഞു. എല്ലാ വാക്കുകളും പ്രധാനപ്പെട്ടതാണെന്നും അർത്ഥം മനസിലാക്കി വേണം പ്രയോഗിക്കാനെന്നും അദ്ദേഹം പറഞ്ഞു.ദീപാവലിക്കാലത്ത് ഇത്തരം മോശം ചിന്തകൾ മനസിൽ നിന്ന് കളയണമെന്നും അദ്ദേഹം ഉപദേശിച്ചു. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ശിവസേനയുടെ പ്രകടത്തെ പരിഹസിച്ചുകൊണ്ടായിരുന്നു അമൃതയുടെ ' ശവസേന' പരാമർശം.
'നിങ്ങളുടെ പേരിലുള്ള 'എ' എന്ന വാക്ക് 'മൃത' അവസ്ഥയിലേക്ക് (മറാത്തിയിൽ മരിച്ചു) പോകാൻ അനുവദിക്കരുത്. നിങ്ങളുടെ പേരിൽ അമൃത എന്ന പേരിൽ 'എ'യുടെ പ്രാധാന്യം മനസ്സിലാക്കുക. ദീപാവലി ആഘോഷവേളയിൽ നിങ്ങളുടെ മനസിൽ മോശം ചിന്തകൾ കൊണ്ടുവരരുത്'-അദ്ദേഹം പറഞ്ഞു