മലപ്പുറം: പാണക്കാട്ട് ചേരുന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലേക്ക് കെ എം ഷാജി എംഎൽഎയെ വിളിച്ചുവരുത്തി.എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വിളിച്ചുവരുത്തിയത്. നേതൃത്വത്തിന് ഷാജി നേരിട്ട് വിശദീകരണം നൽകും.
അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ നേരത്തെ ഷാജിയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഷാജിയുടെ വരുമാന ഉറവിടത്തെക്കുറിച്ചായിരുന്നു ഇ.ഡി പ്രധാനമായും ചോദിച്ചറിഞ്ഞത്.
വേണ്ടത്ര രേഖകൾ ഇ.ഡിക്ക് കൈമാറിയിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ട ഏജൻസിയുടെ അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ഷാജി വ്യക്തമാക്കിയിരുന്നു. കോഴിക്കോട് മാലൂർകുന്നിൽ ഷാജി നിർമിച്ച വീടുമായി ബന്ധപ്പെട്ടും ആരോപണം ഉയർന്നിരുന്നു.