കൊല്ലം,പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ മാങ്കോട് എന്ന സ്ഥലത്തേക്കാണ് വാവയുടെ ഇന്നത്തെ ആദ്യ യാത്ര.ഇതിനടുത്താണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പാമ്പിന്റെ കടിയേറ്റ് ആദിത്യ മോൾ മരിച്ചത്. അതിനാൽ നാട്ടുകാർക്ക് പാമ്പ് എന്ന്‌ കേട്ടാൽ തന്നെ പേടിയാണ്.അത് മാത്രമല്ല വനവുമായി ചേർന്ന പ്രദേശമായതിനാൽ ഇടയ്ക്ക് രാജാവെമ്പാലകളെയും നാട്ടുകാർ കണ്ടിട്ടുണ്ട്.

snake-master

രാവിലെ തോടിനോട് ചേർന്ന വലിയ ഒരു പാറയുടെ അടിയിൽ നല്ല വലിപ്പത്തിൽ കറുത്ത നിറത്തിലുള്ള പാമ്പിനെ നാട്ടുകാർ ആണ് ആദ്യം കാണുന്നത്.അപ്പോൾ തന്നെ ഉറപ്പിച്ചു ഇടയ്ക്ക് കാണാറുള്ള രാജവെമ്പാല തന്നെയെന്ന്. അങ്ങനെയാണ് വാവയെ വിളിച്ചത്ത്. സ്ഥലത്തെത്തിയ വാവ തോട്ടിൽ ഇറങ്ങി കുറ്റിക്കാടുകൾക്കിടയിലൂടെ പാറയുടെ അടുത്തെത്തി,നല്ല കറുത്ത നിറത്തിലുള്ള വലിപ്പമുള്ള പാമ്പ്, പക്ഷേ അത് നാട്ടുകാർ പറഞ്ഞപോലെ രാജവെമ്പാല അല്ല,പിന്നെ?തുടർന്ന് ആശ്രമത്തിൽ കണ്ട പാമ്പിനെ പിടികൂടാൻ വാവ യാത്ര തിരിച്ചു,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...