car-accident

മുംബയ്: മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. ഗോവയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനം പുഴയിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

നവിമുബയിലെ വാഷി സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ ഒരു സ്ത്രീയും മൂന്ന് വയസുളള കുട്ടിയുമുണ്ടെന്നാണ് റിപ്പോർട്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ സത്താറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.