lokame

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിള്‍ 'ലോകമേ' മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജില്‍ റിലീസ് ചെയ്തു. ഈ ഗാനത്തിലൂടെ മലയാളത്തിനു വാഗ്ദാനമായി ഏകലവ്യന്‍ എന്ന പുതിയ ഒരു റാപ്പര്‍ കൂടി. സമകാലിക വിഷയങ്ങളില്‍ ഇടപെടാനും പ്രതികരിക്കാനും അതിനെ ചര്‍ച്ച ചെയ്യാനും ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. അവരോട് സംവദിക്കുകയാണ് ഏകലവ്യന്‍ തന്റെ വരികളിലൂടെ.

ഒരു വലിയ ക്യാന്‍വാസില്‍ ഇത്രയും വലിയ ഒരു ടീമിനെ ഭംഗിയായി സമന്വയിപ്പിച്ചു ഒരു കോമര്‍ഷ്യല്‍ പാക്കേജ് ആണ് സംവിധായകന്‍ ബാനി ചന്ദ് ബാബു ഒരുക്കിയിരിക്കുന്നത്. വൈറല്‍ ആയ ഏകലവ്യന്റെ റാപ്പ് ഗാനം അതിന്റെ ആശയം ചോര്‍ന്നു പോകാതെ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് ബാനി ചന്ദ്. സംഗീതം ചെയ്തിരിക്കുന്നത് വിനീത് കുമാര്‍ മെട്ടയില്‍. മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ആദ്യ സംരംഭമാണ് ഈ മ്യൂസിക് സിംഗിള്‍. ഒരു സിനിമ നിര്‍മ്മിക്കുന്ന ഗൗരവത്തോടെ മലയാളത്തിനു മികച്ച ഒരു ഗാനം സമ്മാനിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.

ഗാനത്തിന്റെ വരികള്‍ക്ക് പുറമെ ദൃശ്യഭംഗിയും അഭിനന്ദനമര്‍ഹിക്കുന്നു. ചടുലമായ എഡിറ്റിംഗും മികച്ച നൃത്തസംവിധാനവും ഗാനത്തിന്റെ മാറ്റു കൂട്ടുന്നു. അഭിനന്ദന്‍ രാമാനുജം ആണ് ക്യാമെറ. പ്രസന്ന മാസ്റ്റര്‍ നൃത്താസംവിധാനം ചെയ്തിരിക്കുന്നു. എല്ലാ സാങ്കേതിക മേഖലകളിലും കാണുന്ന പൂര്‍ണതയാണ് ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിഷ്വല്‍ എഫക്ട്‌സ് ചെയ്തിരിക്കുന്നത് കോക്കനട്ട് ബഞ്ച് ക്രീയേഷന്‍സ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍. മ്യൂസിക് മാസ്റ്ററിംഗ് ഇജാസ് അഹമ്മദ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനോജ് വസന്തകുമാര്‍. പി ആര്‍ ഓ ആതിര ദില്‍ജിത്ത്, ദില്‍ജിത്ത് കെ എന്‍.