prakasan

ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, അജു വർഗീസ് , സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പ്രകാശൻ പറക്കട്ടെ ഷഹദ് സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ധ്യാൻ ശ്രീനിവാസൻ നിർവഹിക്കുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റ‌ർ മോഹൻലാൽ പുറത്തുവിട്ടു. ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് നിർമിക്കുന്നത്. ഷാൻറഹ്മാൻ സംഗീതം നൽകുന്നു. ഗുരുപ്രസാദ് ഛായാഗ്രഹണം നിർവഹിക്കുന്നു.