nazriya

മലയാളത്തിന്റെ പ്രിയപ്പെട്ട നടി നസ്രിയ തെലുങ്കിലേക്ക് ചുവടുവയ്ക്കുന്നു.നാനിയുടെ നായികയായാണ് നസ്രിയ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നാനിയുടെ ഇരുപത്തിയെട്ടാം ചിത്രം കൂടിയാണ് അണിയറയിൽ ഒരുങ്ങുന്നത്. റൊമാന്റിക് എന്റർടെയ്‌നറായി ഒരുങ്ങുന്ന സിനിമ വിവേക് അത്രേയ സംവിധാനം ചെയ്യുന്നു. നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. മൈത്രി മൂവി മേക്കേർസ് ആണ് നിർമാണം. നവംബർ 21 ന് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിടും.മലയാളത്തിൽ ഇറങ്ങിയ ട്രാൻസ് ആണ് നസ്രിയ ഒടുവിൽ അഭിനയിച്ച സിനിമ. മുമ്പ് തമിഴിൽ അഭിനയിച്ചിരുന്നെങ്കിലും ആദ്യമായാണ് നടി തെലുങ്കിൽ എത്തുന്നത്.