വിഷ്ണു ഉണ്ണിക്കൃഷ്ണൻ, സാനിയ അയ്യപ്പൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൃഷ്ണൻകുട്ടി പണി തുടങ്ങി സൂരജ് ടോം സംവിധാനം ചെയ്യുന്നു. കോമഡി ഹൊറർ ത്രില്ലർ ആണ്. ഹോം നഴ്സായ ഉണ്ണിക്കണ്ണന്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെ ആണ് കഥ വികസിക്കുന്നത്. ഉണ്ണിക്കണ്ണനെ അവതരിപ്പിക്കുന്നത് വിഷ് ണു ഉണ്ണിക്കൃഷ്ണൻ ആണ്. പെപ്പർ കോൺ സ്റ്റുഡിയോസിന്റെ ബാനറിൽ നോബിൾ ജോസ് ചിത്രം നിർമിക്കുന്നു. ആനന്ദ് മധുസൂദനാണ് രചന. നവംബർ 23ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കും.