പയ്യന്നൂർ: ഫാഷൻ ഗോൾഡ് മോഡലിൽ പയ്യന്നൂർ അമാൻ ഗോൾഡ് ജുവലറിയിൽ നടന്ന നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂർ പൊലീസ് ഇന്നലെ ആറ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ജുവലറിക്കും മാനേജിംഗ് ഡയറക്ടർ രാമന്തളി വടക്കുമ്പാട് സ്വദേശി പി.കെ.മൊയ്തു ഹാജിക്കും എതിരെ ഇതടക്കം നിലവിൽ പന്ത്രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.കണ്ണൂർ -കാസർകോട് ജില്ലകളിൽ നിന്നായി നിരവധി പേരാണ് നിക്ഷേപിച്ച പണം തിരിച്ച് കിട്ടാതെ വഞ്ചിക്കപ്പെട്ടത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി എത്താൻ സാദ്ധ്യതയുണ്ടെന്ന് പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടർ എം.സി.പ്രമോദ് പറഞ്ഞു.