obama

മുംബയ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശത്തിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. ഇന്ത്യയെ പറ്റി ഒബാമയ്ക്ക് എന്ത് അറിയാമെന്നും ഒരു വിദേശ നേതാവ് ഇന്ത്യൻ നേതാവിനെ പറ്റി ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

"ഇന്ത്യൻ രാഷ്ട്രിയ നേതാക്കളെക്കുറിച്ച് ഇത്തരം അഭിപ്രായങ്ങൾ പറയാൻ ഒരു വിദേശ രാഷ്ട്രിയക്കാരന് സാധിക്കില്ല.കോൺഗ്രസ് നേതാവിനെക്കുറിച്ചുള്ള ഒബാമയുടെ പ്രസ്താവന അരോചകമാണ്. ട്രംപിന് ഭ്രാന്താണെന്ന് ഞങ്ങൾ പറയില്ല. ഈ രാജ്യത്തെക്കുറിച്ച് ഒബാമയ്ക്ക് എന്ത് അറിയാം?" സഞ്ജയ് റാവത്ത് പറഞ്ഞു.

അദ്ധ്യാപകന്റെ മതിപ്പുളവാക്കാന്‍ ആഗ്രഹമുള്ളയാളാണെങ്കിലും വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വിദ്യാർത്ഥിയെപ്പോലെയാണ് രാഹുല്‍ ഗാന്ധിയെന്നാണ് ഒബാമ
തന്റെ "എ പ്രോമിസ്ഡ് ലാന്‍ഡ്" എന്ന പുസ്‌തകത്തിലെഴുതിയത്. അതേസമയം ഒബാമയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.