മുംബയ്: മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പരമാർശത്തിനെതിരെ ശിവസേന വക്താവ് സഞ്ജയ് റൗത്ത് രംഗത്തെത്തി.
'ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളെ കുറിച്ച് വിദേശരാജ്യത്തെ ഒരു നേതാവ് ഇത്തരം പ്രസ്താവന നടത്താൻ പാടില്ല. പരാമർശങ്ങൾ ആഭ്യന്തര രാഷ്ട്രീയത്തിൽ ഭാവിയിൽ വലിയ ചലനങ്ങളുണ്ടാക്കും. ട്രംപിന് ഭ്രാന്താണെന്ന് നമ്മളാരും പറയില്ല. ഒബാമയ്ക്ക് ഈ രാജ്യത്തെക്കുറിച്ച് എന്തറിയാമെന്നും' റൗത്ത് ചോദിച്ചു.
'എ പ്രോമിസ്ഡ് ലാൻഡ്' എന്ന ഒബാമയുടെ രാഷ്ട്രീയ ഓർമക്കുറിപ്പുകളിലാണ് രാഹുൽ ഗാന്ധിയെക്കുറിച്ച് പറയുന്നത്. അദ്ധ്യാപകനിൽ മതിപ്പ് ഉണ്ടാക്കാൻ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാർത്ഥിയാണെങ്കിലും ആ വിഷയത്തിൽ മുന്നിട്ട് നിൽക്കാനുള്ള അഭിരുചിയോ ഉത്സാഹമോ ഇല്ലാത്ത ആളാണ് രാഹുലെന്നായിരുന്നു ഒബാമയുടെ പരാമർശം.