ലണ്ടൻ: ബാഗുകളിലും സ്യൂട്ട്കേസുകളിലുമായി പണം കടത്താൻ ശ്രമിച്ച ചെക്ക്റിപബ്ലിക് പൗരൻമാരായ യുവാവും യുവതിയും ലണ്ടനിൽ പിടിയിൽ. ദുബായിലേക്ക് കടക്കാൻ ശ്രമിച്ച ഇവരെ ഹീത്രൂ വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. 1.2 ദശലക്ഷം പൗണ്ടാണ്(1.58 ദശലക്ഷം ഡോളർ)ഇവരിൽ നിന്ന് പിടികൂടിയത്.37 കാരനായ യുവാവിനേയും 27 കാരിയായ യുവതിയുമാണ് നവംബർ എട്ടിന് അറസ്റ്റിലായതെന്ന് ബ്രിട്ടീഷ് സർക്കാർ വെള്ളിയാഴ്ച അറിയിച്ചു. രണ്ട് ലഗേജ് ബാഗുകളിലും മൂന്ന് സ്യൂട്ട്കേസുകളിലുമായാണ് ഇവർ പണം സൂക്ഷിച്ചിരുന്നത്.