ജര്‍മ്മനി: കൊവിഡ് മഹാമാരി ലോകത്തെ ഭീതിപ്പെടുത്താന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമാകുന്നു. ഇപ്പോഴിതാ, അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ അവരുടെ വാക്‌സിന്‍ പരീക്ഷണം വിജയകരമാണെന്ന പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ലോകം. ജര്‍മ്മനിയില്‍ നിന്ന് ബയോടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ വാക്‌സിന്‍ വികസിപ്പിച്ചത്.
തങ്ങള്‍ വികസിപ്പിച്ച വാക്‌സിന്‍ ഏറെ ഫലപ്രദമായിയിരിക്കുമെന്ന് ശാസ്ത്രജ്ഞന്‍ ഉഗുര്‍ സാഹിന്‍ അവകാശപ്പെട്ടു. 'ഈ വാക്‌സിന്‍ ഉപയോഗിച്ച് നമുക്ക് ഈ പകര്‍ച്ചവ്യാധി തടയാന്‍ കഴിയുമോ എന്നതാണ് ചോദ്യം എങ്കില്‍, എന്റെ ഉത്തരം: അതെ എന്നാണ്, കാരണം രോഗലക്ഷണങ്ങളില്‍ നിന്നുള്ള സംരക്ഷണം പോലും നാടകീയമായ ഫലമുണ്ടാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,' അദ്ദേഹം പറഞ്ഞു. ഫൈസര്‍ വാക്‌സിന്‍, കൊവിഡിനെ എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണെന്നും ഉഗുര്‍ സാഹിന്‍ പറഞ്ഞു.
ക്യാന്‍സറിനെതിരായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്ന് വികസിപ്പിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച ജര്‍മ്മന്‍ ബയോടെക് സ്ഥാപനത്തിന്റെ നേതൃനിരയിലുള്ളവരാണ് ഉഗുര്‍ സാഹിന്‍-ഒസ്ലെം ടുറെസി ദമ്പതികള്‍. ഇവര്‍ തന്നെയാണ് ഫൈസറിന്റെ കൊവിഡ് വാക്‌സിന് പിന്നില്‍ മനുഷ്യരില്‍ നടത്തിവന്ന മൂന്നാംഘട്ട പരീക്ഷണത്തില്‍ വാക്‌സിന്‍ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൊവിഡിനെതിരെ വലിയ തോതിലുള്ള ക്ലിനിക്കല്‍ പരീക്ഷണത്തില്‍ വാക്‌സിന്‍ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫൈസര്‍, ബയോ ടെക്ക് കമ്പനികള്‍ ചേര്‍ന്ന് വികസിപ്പിച്ച ഈ വാക്‌സിന്‍ ഇതുവരെ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഈ മാസം അവസാനത്തോടെ അമേരിക്കയില്‍ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം തേടുമെന്നും കമ്പനികള്‍ പറഞ്ഞു.