akhilesh-yadav

ല‌ക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ രാഷ്ട്രീയ നീക്കവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.

വലിയ കക്ഷികളെ ഒഴിവാക്കി ചെറിയ കക്ഷികളുടെ പിന്തുണ ഉറപ്പാക്കി തിരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കം. തിരഞ്ഞെടുപ്പിൽ ഒരു കാരണവശാലും ബി.എസ്.പിയുമായി സഖ്യമുണ്ടാക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കി.

'യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ അടക്കം വലിയ പാർട്ടികളുമായി സഖ്യത്തിനില്ല. എന്നാൽ ചെറുകക്ഷികളുമായി ചില നീക്കുപോക്കുകൾക്ക് തയ്യാറാണ്. പാർട്ടിയിൽ നിന്നും വിട്ടുപോയ അമ്മാവൻ ശിവപാൽ യാദവിനെയും പാർട്ടിയെയും കൂടെ നിറുത്തും. അമ്മാവന്റെ സീറ്റായ ജസ്വന്ത് നഗർ ഒഴിച്ചിടും. അദ്ദേഹം അവിടെ മത്സരിച്ച് ജയിച്ചാൽ, പാർട്ടി അധികാരത്തിൽ എത്തിയാൽ അദ്ദേഹത്തിന് കാബിനറ്റ് പദവി നൽകും.' അഖിലേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2022 ഏപ്രിലിലോ, മാർച്ചിലോ ആയിരിക്കും ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക.

2017ലെ തിരഞ്ഞെടുപ്പിന് മുമ്പാണ് അഖിലേഷ് യാദവിനോട് ഇടഞ്ഞ് അമ്മാവൻ ശിവപാൽ യാദവ് പാർട്ടി വിട്ടത്. തുടർന്ന് ഇദ്ദേഹം പി.എസ്.പി ലോഹ്യ (പ്രഗതിശീൽ സമാജ്‌വാദി ) എന്ന പാർട്ടി ഉണ്ടാക്കി 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഫിറോസാബാദിൽ നിന്നും മത്സരിച്ചിരുന്നു.
ബീഹാർ, യു.പി തിരഞ്ഞെടുപ്പുകളെക്കുറിച്ചും അഖിലേഷ് പ്രതികരിച്ചു. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനായിരുന്നു ജനപിന്തുണ. സർവേകളിലും റാലികളിലുമെല്ലാം അത് വ്യക്തമായിരുന്നു. എന്നാൽ വോട്ട് എണ്ണിയതോടെയാണ് കഥ മാറിയത്. വിജയം മറ്റു ചിലർക്കായി. ബി.ജെ.പി ചതിയിലൂടെയാണ് മഹാസഖ്യത്തെ പരാജയപ്പെടുത്തിയത്.

ബീഹാറിലെ മഹാസഖ്യത്തിന്റെ തോൽവിയിൽ പ്രതികരിച്ച അഖിലേഷ്, മഹാസഖ്യത്തിനായിരുന്നു ജനപിന്തുണ. അത് റാലികളിലും അഭിപ്രായ സർവേയിലും കണ്ടതാണ്. പക്ഷേ ഇ.വി.എം വോട്ട് എണ്ണി തുടങ്ങിയതോടെ വിജയം മാറി. വിജയം മറ്റു ചിലർക്കായി.

യു.പി ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി മത്സരിച്ചത് അവരുടെ സർക്കാരിന്റെ ഉദ്യോഗസ്ഥർ തന്നെയായിരുന്നെന്നും അഖിലേഷ് കുറ്റപ്പെടുത്തി.