കോഴിക്കോട് : സി.പി.എം സംസ്ഥാന സെക്രട്ടറിയാകാൻ എന്ത് ട്രാക്ക് റെക്കാഡാണ് വിജയരാഘവനുള്ളതെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട് ഡി.സി.സിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ സി.പി.എമ്മിനെ നയിക്കാൻ വിജയരാഘവന് കഴിയില്ല. പി.ജയരാജൻ വിജയരാഘവനേക്കാൾ ഭേദമാണ്. കണ്ണൂർ ലോബി സംഘടിതമായി പാർട്ടിയെ തകർത്തു കൊണ്ടിരിക്കുകയാണ്. കണ്ണൂർ ലോബിക്കെതിരായ നീക്കമാണ് സി.പി.എമ്മിൽ ഇപ്പോൾ നടക്കുന്നത്.
പാർട്ടിയിലെ ശുദ്ധീകരണം പൂർണമാകണമെങ്കിൽ മുഖ്യമന്ത്രി പിണറായി കൂടി സ്ഥാനമൊഴിയണം. കോടിയേരിയുടെ രാജി ആവശ്യപ്പെടുകയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്നത് പാർട്ടിയുടെ ഇരട്ടത്താപ്പാണ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തിയായി. ഇത്തവണ കോൺഗ്രസ് ഉജ്ജ്വല വിജയം കൈവരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.