ac-milan-coach

മിലാൻ: എ.സി മാലാൻ കോച്ച് സ്റ്റെഫാനൊ പിയോളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. 55 കാരനായ പിയോളിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹമിപ്പോൾ ക്വാറന്റൈനിലാണെന്നും എ സി മിലാൻ അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മറ്റ് ടീമംഗങ്ങല്ലാം പരിശോധനയിൽ നെഗറ്റീവായിരുന്നു. ടീമിന്റെ പരിശീലനം നാളെ പുനരാരംഭിക്കും. നേരത്തെ മിലാന്റെ സൂപ്പർ സ്ട്രൈക്കർ സ്ലാട്ടൺ ഇബ്രാഹിമോവിച്ചിനും ഗോളി ഡോണാരുമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവൾ പിന്നീട് കൊവിഡ് മുക്തരായി.