arrest

ആലപ്പുഴ:അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എട്ട് കിലോയോളം കഞ്ചാവ് കണ്ടെത്തി. ചെങ്ങന്നൂർ മുളക്കുഴയിൽ ആണ് സംഭവം. കാറിലുണ്ടായിരുന്ന അടൂർപഴകുളം സ്വദേശികളായ ഷൈജു, ഫൈസൽ, നെടുമങ്ങാട് സ്വദേശി മഹേഷ് എന്നിവരെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റു ചെയ്തു. കാറിലുണ്ടായിരുന്ന ഒരാൾ രക്ഷപെട്ടു.


തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരാണ് വാഹനത്തിൽ കഞ്ചാവ് പൊതികൾ കണ്ടത്. പരിക്കേറ്റവർ പൊതികൾ എടുക്കാൻ ശ്രമിച്ചതോടെ സംശയം തോന്നി നാട്ടുകാർ നോക്കിയപ്പോഴാണ് കഞ്ചാവാണെന്ന് മനസിലായത്.

ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അറസ്റ്റിലായ ഷൈജു പത്തനംതിട്ട, നൂറനാട്, അടൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.