covid-19

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. മിക്ക ജില്ലകളിലും രോഗവ്യാപനം നിയന്ത്രണ വിധേയമായിട്ടുണ്ട്. അതിനാൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ നിരോധനാജ്ഞ നീട്ടാൻ സാദ്ധ്യത കുറവാണ്.

കൊവിഡ് വ്യാപനം രൂക്ഷമായ ഇടങ്ങളിൽ നിരോധനാജ്ഞ നീട്ടുന്ന കാര്യത്തിൽ ജില്ലാ കളക്ടർമാർ തീരുമാനം എടുക്കും. കഴിഞ്ഞ ദിവസം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരുടെ പിഴത്തുക ഉയർത്തിയിരുന്നു.മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർക്ക് ഇനി മുതൽ 500 രൂപയാണ് പിഴ. ഇത്രയും നാൾ 200 രൂപയായിരുന്നു. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവരുടെ പിഴയും 200ൽ നിന്ന് 500 ആയി ഉയർത്തി.