covid-19

പത്തനംതിട്ട: ശബരിമല പൂജയ്ക്കായി എത്തിയ ദേവസ്വം ബോർഡിന്റെ താത്കാലിക ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നിലയ്ക്കലിൽ 81 പേരിൽ നടത്തിയ പരിശോധനയിലാണ് ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം മണ്ഡലകാല പൂജകൾക്കായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും. നാളെ മുതലാണ് ഭക്തർക്ക് പ്രവേശനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ദർശനം. തീർത്ഥാടകർ 24 മണിക്കൂറിനുളളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയിൽ കരുതണം. സർട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന ഉണ്ടാകും. പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സി.എഫ്.എല്‍.ടി.സി.യിലേക്ക് മാറ്റും.