സ​ത്യ​ജി​ത് ​റേ​ ​എ​ന്ന​ ​വ​ട​വൃ​ക്ഷ​ത്തി​ലെ​ ​ഒ​രു​ ​വ​ൻ​ശി​ഖ​ര​മാ​യി​രു​ന്നു​ ​സൗ​മി​ത്ര​ ​ചാ​റ്റ​ർ​ജി.​ ​ആ​ ​ശി​ഖ​രം​ ​പ​ട​ർ​ന്നു​ ​പ​ന്ത​ലി​ച്ചു​

​ഒ​രു​ ​പൂ​മ​ര​മാ​യി​ ​വ​ള​ർ​ന്നു.​ ​ന​ട​ൻ​ യാത്രയാകുമ്പോഴും ​ആ​ ​അ​ഭി​ന​യ​മാ​കു​ന്ന​ ​പൂ​മ​ര​ത്തി​ന്റെ​ ​സൗ​ര​ഭ്യം​ ​സി​നി​മ​ ​ഉ​ള്ള​ ​കാ​ല​ത്തോ​ളം​ ​

നി​ല​നി​ൽ​ക്കും

saumtra

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കൊൽക്കത്തയിലെ സ്വകാര്യ നഴ്സിംഗ് ഹോമിൽ അതി തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഇന്ത്യൻ സിനിമയിലെ അഭിനയേതിഹാസം സൗമിത്രാ ചാറ്റർജി യാത്രയായി . ഇന്ത്യൻ ചലച്ചിത്രകലയുടെ ആചാര്യൻമാരിൽ പ്രമുഖനായ സത്യജിത് റേ സിനിമയ്ക്ക് സമ്മാനിച്ച അതുല്യനടൻ. സൗമിത്രയ്ക്കായി ബംഗാളിലെ കലാലോകം പ്രാർത്ഥനയിലായിരുന്നെങ്കിലും അന്ത്യം സംഭവിച്ചു.ചാരുലതയടക്കം റേയുടെ 14 ചിത്രങ്ങളിലാണ് സൗമിത്ര ചാറ്റർജി അഭിനയിച്ചത്. സൗമിത്രയെ മനസിൽ കണ്ടുപോലും റേ തിരക്കഥകൾ എഴുതിയിട്ടുണ്ട്.വിഖ്യാതമായ തന്റെ അപു ത്രയത്തിലെ മൂന്നാമത്തെ ചിത്രമായ അപൂർസൻസാറിൽ റേ സൗമിത്രയെ നായകനാക്കുകയായിരുന്നു.റേയുടെ നാലാമത്തെ സിനിമയായ ജൽസാഘറിന്റെ ഷൂട്ടിംഗ് കാണാനെത്തിയ സൗമിത്രയെ ചിത്രത്തിലെ നായകനും പ്രമുഖ നടനുമായ ചബ്ബിബിശ്വാസിന് റേ പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു

." ഇതാണ് എന്റെ അടുത്ത ചിത്രമായ അപൂർസൻസാറിലെ നായകൻ." റേയുടെ നാടകീയമായ പ്രഖ്യാപനം കേട്ട് സൗമിത്രഅമ്പരന്നുപോയി.മൃണാൾസെന്നിന്റെചിത്രത്തിലുംഅഭിനയിച്ചിട്ടുണ്ട്.അന്തർദ്ധാൻ,തീൻകന്യ,അഭിജാൻ,ബാഗിനി,അശാനിസങ്കേത്,ദേവി,ചാരുലത, കാപുരുഷ്,പരിണീത,ആരണ്യേർ ദിൻ രാത്രി,അംഗ്ഷുമനോർ ചോബി തുടങ്ങി എണ്ണമറ്റ ചിത്രങ്ങളിൽ സൗമിത്രാ ചാറ്റർജി തിളങ്ങിയിട്ടുണ്ട്.രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.മികച്ച നടനുള്ള ദേശീയ അവാർഡ്,ഫ്രഞ്ച് സർക്കാരിന്റെ ബഹുമതിയുമടക്കം നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്