പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗങ്ങള്‍ നന്നായി പരിശീലിച്ച് വാക്കുകള്‍ അളന്ന് മുറിച്ചാണ് അവതരിപ്പിക്കുകഎന്നാൽ ആ പ്രസംഗത്തിന് പരമാവധി ആളുകളെ സ്വാധീനിക്കാൻ കഴിയും. 1971 ലെ പോരാട്ടത്തിലൂടെ ചരിത്രപ്രധാന്യം നേടിയ ലോംഗ് വാലയില്‍ സൈനികരെ അഭിസംബോധന ചെയ്ത മോദി പുതിയ ഇന്ത്യന്‍ യുദ്ധ തന്ത്രം വിശദീകരിച്ചു.
എതിരാളിയെ മനസിലാക്കി പ്രവർത്തിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും എന്നാല്‍ ശത്രു സൈനിക ശക്തി പരീക്ഷിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത പ്രതികാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഏറ്റുമുട്ടല്‍ അഭിമുഖീകരിക്കുകയാണെങ്കില്‍ അതിന്റെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കും. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്ക് തക്ക മറുപടി നല്‍കുമെന്ന് ചൈനയ്ക്കും പാകിസ്ഥാനും മോദി മുന്നറിയിപ്പ് നല്‍കി.
ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കൊപ്പമുണ്ടാകാന്‍ അദ്ദേഹം കിഴക്കന്‍ ഏഷ്യ ഉച്ചകോടി ഒഴിവാക്കുകയും അദ്ദേഹത്തെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഉച്ചകോടിയിൽ പങ്കെടുകയും ചെയ്തു. 2014ല്‍ ആദ്യമായി പ്രധാനമന്ത്രി പദത്തില്‍ ഏറിയതുമുതല്‍ സൈനികര്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം രജോരിയിലെ ഹാള്‍ ഓഫ് ഫെയിമും പഠാന്‍കോട്ട് വ്യോമതാവളവും മോദി സന്ദര്‍ശിച്ചിരുന്നു.
രാജ്യത്തിന്റെ സൈനിക ചരിത്രത്തില്‍ ലോംഗ് വാലയ്ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. 1971 ല്‍ ഇന്ത്യയും പാകിസ്ഥാമായി യുദ്ധമുണ്ടായപ്പോള്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്ന സ്ഥലമാണിത്. അന്നത്തെ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനികള്‍ക്ക് വരുത്തിയ നാശം മറക്കാൻ കഴിയില്ല. 1971 ഡിസംബര്‍ നാലിലെ യുദ്ധത്തില്‍ ലോംഗ് വാല പോസ്റ്റ് പിടിച്ചെടുക്കാന്‍ പാകിസ്ഥാന്‍ നടത്തിയ ശ്രമത്തില്‍ അവരുടെ 34 ടാങ്കുകളും അഞ്ഞൂറ് വാഹനങ്ങളും ഇരുനൂറ് ജവാന്‍മാരെയും നഷ്ടമായി.
വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ പിടികൂടി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വച്ച് പാകിസ്ഥാന്‍ പ്രചാരണം ആരംഭിച്ചതിനുശേഷം, ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്ക് എന്തെങ്കിലും ദോഷം വന്നാല്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തുമെന്ന് മോദി അന്നത്തെ ഐ.എസ്.ഐ മേധാവി വഴി ഇസ്ലാമാബാദിനെ അറിയിച്ചു. ഇന്ത്യന്‍ പൃഥ്വി മിസൈലുകളെ ഇതേ രാജസ്ഥാന്‍ മേഖലയില്‍ വിന്യസിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. മിഗ് -21 ഇന്ത്യന്‍ പൈലറ്റിനെ അടുത്ത ദിവസം തന്നെ പാകിസ്ഥാന്‍ സര്‍ക്കാര്‍ മോചിപ്പിച്ചത് ഈ സന്ദേശത്തിന്റെ സ്വാധീനം വെളിപ്പെടുത്തുന്നു. വ്യക്തമായും, ഇതാണ് ഇന്ത്യയുടെ പുതിയ ആക്രമണ-പ്രതിരോധ സിദ്ധാന്തം.
പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനകൾ ഒറ്റപ്പെട്ടത് അല്ല. ഒക്ടോബര്‍ 22 ന് ഋഷികേശില്‍ ഗംഗാ നദീതീരത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞതിന്റെയും കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞതും ഇതിന്റെയും പശ്ചാത്തലത്തിലാണ്. അതിര്‍ത്തി കടന്നുള്ള ഭീകരത, ദക്ഷിണ ചൈനാക്കടലില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, ഇന്ത്യ എന്താണ് അയല്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാണ്. മോദിയുടെ കീഴില്‍, ലോകത്ത് ഇന്ത്യയ്ക്ക് അനുകൂലമായ ഒരു ലോബി കെട്ടിപ്പടുക്കുകയും, ഒപ്പം സുഹൃത്തുക്കളെ തിരഞ്ഞെടുത്തും ശത്രുക്കളെ പ്രതിരോധിച്ചും സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും തയ്യാറെടുക്കുന്നു.