manga

വാ​ഷിം​ഗ്ട​ൺ​:​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും​ ​അ​ത് ​അം​ഗീ​ക​രി​ക്കാ​ൻ​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​ട്രം​പി​ന് ​പി​ന്നാ​ലെ,​ ​വെ​ർ​ജി​നി​യ​ ​ഇ​ല​വ​ൻ​ത് ​ഡി​സ്ട്രി​ക്ട് ​ക​ൺ​ഗ്ര​ഷ​ണ​ൽ​ ​സീ​റ്റി​ൽ​ ​റി​പ്പ​ബ്ലി​ക്ക​ൻ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​മ​ത്സ​രി​ച്ച​ ​ഇ​ന്തോ​ ​അ​മേ​രി​ക്ക​ൻ​ ​വം​ശ​ജ​ ​മ​ങ്ക​ ​അ​ന​ന്ത​മു​ള​യും​ ​തോ​ൽ​വി​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​വി​സ​മ്മ​തി​ക്കു​ക​യാ​ണ്.

വോ​ട്ടെ​ടു​പ്പി​ൽ​ ​വ്യാ​പ​ക​ ​ക്ര​മ​കേ​ടു​ക​ൾ​ ​ന​ട​ന്ന​താ​യി​ ​ഇ​വ​ർ​ ​ആ​രോ​പി​ച്ചു.​ ​ഡ​മോ​ക്രാ​റ്റി​ക് ​സ്ഥാ​നാ​ർ​ത്ഥി​ ​ജെ​റി​ ​കൊ​ണോ​ലി​യാ​ണ് ​മ​ങ്ക​യെ​ ​വ​ൻ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.​ ​ജെ​റി​ക്ക് 2,17,400​ ​(71.4​%​)​ ​വോ​ട്ടു​ക​ൾ​ ​ല​ഭി​ച്ച​പ്പോ​ൾ​ ​മ​ങ്ക​ക്ക് ​ല​ഭി​ച്ച​ത് 1,07,368​ ​വോ​ട്ടു​ക​ൾ​(28​%​)​ ​മാ​ത്ര​മാ​ണ്.​ ​'​'​രാ​ജ്യ​ത്താ​ക​മാ​നം​ ​വോ​ട്ടിം​ഗി​ൽ​ ​വ​ൻ​ ​ക്ര​മ​ക്കേ​ടാ​ണ് ​ന​ട​ന്നി​രി​ക്കു​ന്ന​ത്.​ ​പ്ര​സി​ഡ​ന്റ്​​ ​ട്രം​പ് ​ഇ​തി​നെ​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്നു​ണ്ട്.​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​വ​രു​ന്ന​തു​വ​രെ​ ​ഞാ​ൻ​ ​പ​രാ​ജ​യം​ ​സ​മ്മ​തി​ക്കി​ല്ല​'​'​ ​-​മ​ങ്ക​ ​പ​റ​ഞ്ഞു.​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​ത​പാ​ൽ​ ​വോ​ട്ടു​ക​ൾ​ ​വെ​ർ​ജി​നീ​യ​യി​ൽ​ ​ഡെ​മോ​ക്രാ​റ്റി​ക് ​പാ​ർ​ട്ടി​ക്ക​നു​കൂ​ല​മാ​യി​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്ത​താ​യി​ ​മ​ങ്ക​ ​ആ​രോ​പി​ച്ചു.​ ​ഈ​ ​വോ​ട്ടു​ക​ൾ​ ​അ​സാ​ധു​വാ​യി​ ​പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും​ ​ഇ​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​എ​ന്നാ​ൽ​ ​മ​ങ്ക​യു​ടെ​ ​അ​ഭി​പ്രാ​യ​ത്തോ​ട് ​പ്ര​തി​ക​രി​ക്കു​വാ​ൻ​ ​ജ​റി​ ​വി​സ​മ്മ​തി​ച്ചു.
വി​ജ​യ​വാ​ഡ​യി​ൽ​ ​ജ​നി​ച്ച് ​അ​മേ​രി​ക്ക​യി​ലേ​ക്ക് ​കു​ടി​യേ​റി​യ​ ​ഇ​വ​ർ​ ​ഇ​പ്പോ​ൾ​ ​സ​ർ​ക്കാ​ർ​ ​കോ​ൺ​ട്ര​ക്ട​റാ​ണ്.