covid-

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. അതിൽ 4581 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21 പേർ മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ. ജില്ലയിൽ ഇന്ന് 574 പേർക്കാണ് രോ​ഗം കണ്ടെത്തിയത്.

കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂർ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂർ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസർക്കോട് 62 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്.

രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 571, കൊല്ലം 591, പത്തനംതിട്ട 164, ആലപ്പുഴ 623, കോട്ടയം 470, ഇടുക്കി 70, എറണാകുളം 828, തൃശൂര്‍ 892, പാലക്കാട് 340, മലപ്പുറം 725, കോഴിക്കോട് 831, വയനാട് 126, കണ്ണൂര്‍ 336, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 74,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,48,207 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 85 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3920 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 519, മലപ്പുറം 530, ആലപ്പുഴ 486, എറണാകുളം 361, തൃശൂർ 413, പാലക്കാട് 223, കൊല്ലം 333, തിരുവനന്തപുരം 238, കോട്ടയം 264, കണ്ണൂർ 142, പത്തനംതിട്ട 116, ഇടുക്കി 141, വയനാട് 95, കാസർക്കോട് 59 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.