ബുച്ചാറസ്റ്റ്: കൊവിഡ് ഗുരുതരമായവരെ ചികിത്സിച്ചിരുന്ന റൊമാനിയൻ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ10 മരണം. ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ഒരു ഡോക്ടറും ഉൾപ്പെടും. ഡോക്ടറെ വിദഗ്ദ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. തീ പടരാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.