
റിയാദ്: അനധികൃതമായി മരം മുറിച്ചാൽ 59.62 കോടി രൂപ പിഴയോ, 10 വർഷം തടവോ, രണ്ടുംകൂടിയോ ലഭിക്കുമെന്ന് സൗദി ഭരണകൂടം. മരം മുറിക്കുന്നതിനു പുറമേ ഔഷധ സസ്യം, ചെടികൾ എന്നിവ വേരോടെ പിഴുതെടുക്കുന്നതും ഇലകൾ ഉരിയുന്നതും മരത്തിന്റെ ചുവട്ടിലുള്ള മണ്ണ് ഇളക്കുന്നതും പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്.
വിഷൻ 2030ന്റെ ഭാഗമായി ഹരിതവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഒരു കോടി മരങ്ങൾ നടുന്ന ആദ്യപദ്ധതി 2021 ഏപ്രിലിൽ പൂർത്തിയാകും.