ടെഹ്റാൻ: മരണം വരെ തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് കൊടുക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു മറിയം അർബാബിയെന്ന അദ്ധ്യാപികയ്ക്ക് ഉണ്ടായിരുന്നത്. ഇറാനിലെ വടക്കൻ ഖൊറാസൻ പ്രവിശ്യയിലെ ഗാർമെ നഗരത്തിലെ സ്കൂളിലായിരുന്നു മറിയം പഠിപ്പിച്ചിരുന്നത്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുമ്പോഴും അവസാന ശ്വാസംവരെ വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ പാഠഭാഗങ്ങൾ പറഞ്ഞുകൊടുക്കാൻ മറിയം മറന്നില്ല. ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു മറിയം.
തീവ്രപരിചരണ വിഭാഗത്തിൽ കിടന്ന് ഓൺലൈൻ ക്ലാസെടുക്കുന്ന മറിയത്തിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.