kailash-sarang

ബുലന്ദ്ഷഹർ: മദ്ധ്യപ്രദേശിലെ മുതിർന്ന ബി.ജെ.പി നേതാവ്​ കൈലാഷ്​ സാരംഗ്​ (85) അന്തരിച്ചു. മുംബയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മകൻ വിശ്വാസ്​ സാരംഗ്​ മദ്ധ്യപ്രദേശിൽ മന്ത്രിയാണ്. വാർദ്ധക്യ സംബന്ധമായ അസുഖങ്ങൾ ഇദ്ദേഹത്തിനെ അലട്ടിയിരുന്നു. 12 ദിവസം മുമ്പ്​ മുംബയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ശനിയാഴ്​ച മൂന്നുമണിയോടെയാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.