ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സല്യൂട്ട് എന്ന് പേരിട്ടു. മുഴുനീള പൊലീസ് വേഷത്തിൽ ദുൽഖർ ആദ്യമായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി- സഞ്ജയ് ആണ്. ത്രില്ലർ ചിത്രമാണ് സല്യൂട്ട്. ദുൽഖറിന്റെ ഉടമസ്ഥതയിലെ വേ ഫെയർ ഫിലിംസ് ആണ് സല്യൂട്ട് നിർമ്മിക്കുന്നത്. തിരുവനന്തപുരമാണ് ലൊക്കേഷൻ. ദുൽഖറിനൊപ്പം പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു. മുംബൈ പൊലീസ് കഴിഞ്ഞ് ഏഴുവർഷത്തിനുശേഷം റോഷൻ ആൻഡ്രൂസും ബോബി - സഞ്ജയയും പൊലീസ് കഥയുമായി എത്തുന്നു എന്നതാണ് സല്യൂട്ടിന്റെ മറ്റൊരു പ്രത്യേകത. ദുൽഖർ സൽമാൻ റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ അഭിനയിക്കുന്നത് ആദ്യം.