സൂര്യയുടെ സൂരരൈ പോട്ര് ക്കുശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തി നായകനായി എത്തുന്നു. കാർത്തിയും സുധ കൊങ്കരയും ഒന്നിക്കുന്നത് ആദ്യമാണ്. ഒ.ടി.ടി പ്ളാറ്റ്ഫോമിൽ എത്തിയ സൂരരൈ പോട്ര് മികച്ച അഭിപ്രായമാണ് നേടുന്നത്. മലയാളിതാരം അപർണ ബാലമുരളിയാണ് ചിത്രത്തിൽ സൂര്യയുടെ നായിക. അതേസമയം പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും കാർത്തി ആണ് നായകൻ.