china

ന്യൂഡൽഹി : ഉത്സവകാലമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കച്ചവടം നടക്കപ്പെടുന്നത്.. ദീപാവലി ദിനത്തിൽ ഈ വർഷം രാജ്യത്ത് നടന്നത് 70000 കോടി രൂപയുടെ വില്പനയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തിന്റെ ഫലമായി ചൈനയ്ക്ക് 40000 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതകെന്ന വിവരവും പുറത്തുവന്നു.. ഇന്ത്യയിലെ പ്രമുഖ വിതരണ കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന 20 വ്യത്യസ്ത നഗരങ്ങളിൽ നിന്ന് ശേഖരിച്ച റിപ്പോർട്ടുകൾ പ്രകാരം ദീപാവലി ഉത്സവ വിൽപ്പനയിൽ 72,000 കോടി രൂപയുടെ വിറ്റുവരവാണുണ്ടായതെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് അറിയിച്ചു. ഇ ഡൽഹി, മുംബയ്, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, നാഗ്പൂർ, റായ്പൂർ, ഭുവനേശ്വർ, റാഞ്ചി, ഭോപ്പാൽ, ലക്‌നൗ, കാൺപൂർ, നോയിഡ, ജമ്മു, അഹമ്മദാബാദ്, സൂറത്ത്, കൊച്ചി, ജയ്പൂർ, ചണ്ഡിഗഡ് ഉൾപ്പെടെ 20 നഗരങ്ങളാണ് ഇന്ത്യയിലെ പ്രമുഖ വിതരണ കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്നത്. ദീപാവലി ഉത്സവ സീസണിൽ കുതിച്ചു കയറിയ വിൽപ്പന ഭാവിയിൽ മികച്ച ബിസിനസ്സ് സാധ്യതകളെ സൂചിപ്പിക്കുന്നുവെന്നും സി.ഐ.ടി പറഞ്ഞു. ഭക്ഷ്യ സാധനങ്ങൾ , കൺസ്യൂമർ ഡ്യൂറബിൾസ്, കളിപ്പാട്ടങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഗിഫ്ട് ഐറ്റംസ്, മിഠായികൾ , മധുരപലഹാരങ്ങൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, സ്വർണ്ണാഭരണങ്ങൾ, പാദരക്ഷകൾ, വാച്ചുകൾ, ഫർണിച്ചറുകൾ, എന്നിവയാണ് ദീപാവലിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഉത്പ്പന്നങ്ങൾ . രാജ്യത്ത് ചൈനീസ് ഉത്പ്പന്നങ്ങൾ ബഹിഷ്‌കരിക്കുന്നതിനുള്ള ശക്തമായ പ്രചാരണമാണ് സിഐടി നടത്തുന്നത് .