തനു ബാലക് രചനയും സംവിധാനവും നിർവഹിക്കുന്ന കോൾഡ് കേസ് എന്ന ചിത്രത്തിൽ എ.സി.പി സത്യജിത്ത് എന്ന ഉദ്യോഗസ്ഥന്റെ വേഷത്തിൽ പൃഥ്വിരാജ് എത്തുന്നു. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ അദിതി ബാലൻ ആണ് നായിക.സത്യം, കാക്കി, വർഗം, മുംബൈ പൊലീസ്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിൽ പൃഥ്വിരാജിന്റെ പൊലീസ് വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർന്നാണ് കോൾഡ് കേസിന് ദൃശ്യാവിഷ്കാരം നിർവഹിക്കുന്നത്. ആന്റോ ജോസഫും പ്ളാൻ ജെ. സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ് എന്നിവരും ചേർന്നാണ് നിർമ്മാണം.