മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെലക്ഷൻ കമ്മിറ്റിയിൽ ഒഴിവുവരുന്ന മൂന്ന് സെലക്ടർമാരുടെ പട്ടികയിലേക്ക് മുൻ താരങ്ങളായ അജിത് അഗാർക്കർ,മനീന്ദർ സിംഗ്,ചേതൻ ശർമ്മ,ശിവ് സുന്ദർ ദാസ് എന്നിവർ അപേക്ഷ നൽകി. ഇന്നലെയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഈവർഷമാദ്യം സുനിൽ ജോഷിയെയും ഹർവീന്ദർ സിംഗിനെയും സെലക്ടർമാരായി നിശ്ചയിച്ചിരുന്നു.അന്ന് അഗാർക്കർ അപേക്ഷിച്ചിരുന്നെങ്കിലും ഒഴിവാക്കപ്പെട്ടു.