prasanth-bhushan-

ന്യൂഡൽഹി: ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ സുപ്രീം കോടതി നടപടിയെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. 'ജുഡീഷ്യറിയുടെ കാരുണ്യത്തിന് വേണ്ടി കാത്തിരിക്കുന്ന ആക്ടിവിസ്റ്റുകൾ, എഴുത്തുകാർ, വിദ്യാർത്ഥികൾ എന്നിവരുടെ പട്ടിക' എന്ന പേരിൽ 'ദ വയർ' നവംബർ 13ന് പ്രസിദ്ധീകരിച്ച ലേഖനം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി നടപടിയെ പ്രശാന്ത് ഭൂഷൺ വിമർശിച്ചത്.

അർണാബ് ഗോസ്വാമിയെ കേൾക്കാനും അയാൾക്ക് ജാമ്യം നൽകാനും ആവേശം കാണിച്ച സുപ്രീംകോടതിക്ക് മുന്നിൽ, ജുഡീഷ്യറിയുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ആക്ടിവിസ്റ്റുകളുടെയും വിദ്യാർത്ഥികളുടെയും എഴുത്തുകാരുടെയും ലിസ്റ്റാണിത്, സാധാരണ രീതിയിൽ വിചാരണ നടക്കുന്നതിനും, മനുഷ്യാവകാശ ലംഘനങ്ങൾ സംരക്ഷിക്കുന്നതിനും, ഒപ്പം രണ്ടിനും കൂടിയാണ് ഇവർ പ്രയാസമനുഭവിക്കുന്നത്', പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.

As SC hears & grants bail to Arnab with alacrity, here is a List of Activists, Scholars&Scribes Whose Personal Liberty Remains at Judiciary's Mercy. They have struggled in securing regular hearings, or in having their basic human rights protected, or both. https://t.co/OGtiwx66al

— Prashant Bhushan (@pbhushan1) November 15, 2020

ഹാഥ്‌രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ യു.പി പൊലീസ്​ അറസ്റ്റ്​ ചെയ്​ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍, ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആനന്ദ് തെല്‍തുംദെ, വരവരറാവു, ഗൗതം നവ്ലാഖ് തുടങ്ങിയവര്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാര്‍ത്ഥി നേതാക്കളും മുന്‍ വിദ്യാര്‍ത്ഥികളും എന്നിങ്ങനെ സമീപ കാലത്തായി അറസ്റ്റിലായവരുടെ വിവരങ്ങളാണ് വയര്‍ ലേഖനത്തില്‍ പറയുന്നത്.