കോലഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ പോകുംമുമ്പ് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാൻ വഴിയുണ്ട്.
• എസ്.എം.എസ് മുഖാന്തിരം അറിയുന്നതിന് ELE സ്പേസ് വോട്ടർ ഐഡികാർഡ് നമ്പർ ടൈപ്പ് ചെയ്ത് 56677 നമ്പറിൽ അയക്കാം.
• ടോൾ ഫ്രീ നമ്പറായ 1950 രാവിലെ 10നും വൈകിട്ട് 5 നും ഇടയിൽ വിളിച്ചാലും വിവരം ലഭിക്കും.
• തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്റായ www.ceo.kerala.gov.in പരിശോധിച്ചാൽ പുതുക്കിയ വോട്ടർ പട്ടിക ലഭിക്കും.
• നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലായ www.nvsp.in വോട്ടുണ്ടോ എന്ന് പരിശോധിക്കാം.
• വോട്ടേഴ്സ് ഹെൽപ്പ് ലൈൻ എന്ന മൊബൈൽ ആപ്പ് വഴിയും പരിശോധന നടത്താം.
ഹരിതം തിരഞ്ഞെടുപ്പ്
ഇക്കുറി തിരഞ്ഞെടുപ്പിനും ഹരിതചട്ടം ബാധകം. റാലി, ചെറിയ സമ്മേളനങ്ങൾ എന്നിവയിൽ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളും മറ്റു വസ്തുക്കളും പാടില്ല. പോളിംഗ് ഉദ്യോഗസ്ഥർക്കു കഴുകി ഉപയോഗിക്കാവുന്ന പാത്രത്തിലോ വാഴയിലയിലോ ഭക്ഷണം നൽകണം.
രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായി ആലോചിച്ച്, പ്രദേശത്തിന് യോജിച്ച വിധത്തിൽ ഹരിതചട്ടം നടപ്പാക്കാനാണ് നിർദേശം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്ലാത്ത ഉദ്യോഗസ്ഥരെ ഗ്രീൻ പ്രോട്ടോകോൾ ഓഫീസർമാരായി നിയമിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ ഹരിതചട്ട കമ്മിറ്റികളും രൂപീകരിക്കും.