വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന്റെ വിജയം പരസ്യമായി അംഗീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, തന്റെ പരാജയം അംഗീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടുമില്ല.
ട്വിറ്ററിലൂടെയാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം കാണിച്ചെന്ന അടിസ്ഥാന രഹിതമായ ആരോപണത്തോടൊപ്പം ബൈഡൻ വിജയിച്ചുവെന്ന് ട്രംപ് സമ്മതിച്ചത്.
വോട്ടെണ്ണുന്ന സമയത്ത് നിരീക്ഷിക്കാൻ ആരെയും അനുവദിച്ചില്ലെന്നും തീവ്ര ഇടത് പക്ഷക്കാർ ഉടമകളായ സ്വകാര്യ സ്ഥാപനമാണ് വോട്ട് ടാബുലേഷൻ നടത്തിയതെന്നും ട്രംപ് ആരോപിച്ചു. വ്യാജ മാദ്ധ്യമങ്ങളുടെ കണ്ണിൽ മാത്രമാണ് ബൈഡന്‍ വിജയിച്ചതെന്നും ട്രംപ് ട്വീറ്റിൽ പറഞ്ഞു.
'ഞാൻ ഒന്നും സമ്മതിക്കുന്നില്ല. ഞങ്ങൾക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഇതൊരു കടുത്ത തിരഞ്ഞെടുപ്പായിരുന്നു."- ട്രംപ് കുറിച്ചു.
ഈ ട്വീറ്റ് ട്വിറ്റർ ഫ്ലാഗ് ചെയ്തിട്ടുണ്ട്.