fermented-food

ലോകത്തിന്റെ എല്ലാ ഭാഗത്തും ഭക്ഷ്യവസ്‌തുക്കൾ പുളിപ്പിച്ച് കഴിക്കുന്നവരുണ്ട്. ഇതിന്റെ രുചി ഇഷ്ടപെടുന്നവർ ഉള്ളതുകൊണ്ടുമാത്രമല്ല ഇത്, സാധാരണ ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങൾ കൂടാതെ ധാരാളം ഗുണങ്ങൾ നൽകാൻ പുളിപ്പിച്ച ഭക്ഷണങ്ങൾക്ക് സാധിക്കും.

ഇവ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ അറിയാം. പുളിപ്പിച്ച ഭക്ഷണങ്ങൾക്ക് വിറ്റാമിൻ ബി, സി, ബി വൺ ടു, ഒമേഗ ത്രീ ഫാറ്റി ആസിഡ്, ഇരുമ്പ്, സിങ്ക് തുടങ്ങിയവയുടെ അളവു കൂട്ടാൻ സാധിക്കും.

ഇതിൽ ധാരാളം നല്ല ബാക്ടീരിയ ഉള്ളതിനാൽ ചീത്ത ബാക്ടീരിയകളോട് പോരാടി ദഹനപ്രക്രിയയ്ക്കും രോഗപ്രതിരോധ ശേഷിയ്ക്കും സഹായിക്കും.

ഇതുവഴി ആരോഗ്യകരമായ ശരീരഭാരം നിലനിറുത്താനും ശരീരത്തിൽ നീര് വരുന്നതിനെ തടയാനും സാധിക്കും. ആസ്ത്മ, അമിതവണ്ണം എന്നിവയെ പ്രതിരോധിയ്ക്കാനും പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.