മേടം: അഹോരാത്രം പ്രവർത്തിക്കും. സമചിത്തതയോടുകൂടിയ സമീപനം. ദുർജ്ജന സംസർഗം ഒഴിവാക്കണം.
ഇടവം: യുക്തിപൂർവം പ്രവർത്തിക്കും. തൊഴിൽ മേഖലയിൽ വിജയം. വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കും.
മിഥുനം: അഭിപ്രായ വ്യത്യാസം പരിഹരിക്കും. സാഹസപ്രവൃത്തികളിൽ നിന്നും പിന്മാറും. ചഞ്ചല മനസിന് മാറ്റം.
കർക്കടകം: കഠിനാദ്ധ്വാനം വേണ്ടിവരും. നിരീക്ഷണങ്ങളിൽ വിജയം. നിരവധി കാര്യങ്ങൾ ഏറ്റെടുക്കും.
ചിങ്ങം: നിരാശയെ അതിജീവിക്കും. അത്യാഗ്രഹങ്ങൾ ഒഴിവാകും. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവം.
കന്നി: ജാമ്യം നിൽക്കരുത്. സംയുക്ത സംരംഭങ്ങൾ, സ്വന്തം ചുമതലകൾ അന്യരെ ഏല്പിക്കരുത്.
തുലാം: ആവശ്യങ്ങൾ പരിഗണിക്കും. ഗുണനിലവാരം വർദ്ധിപ്പിക്കും. ഉപരിപഠനത്തിന് അവസരം.
വൃശ്ചികം: വ്യാപാരമേഖലയിൽ മാന്ദ്യം. ചെലവിനങ്ങളിൽ നിയന്ത്രണം. സുദീർഘമായ ചർച്ചകൾ.
ധനു: വ്യക്തമായ തീരുമാനങ്ങൾ. ദുർവാശി ഉപേക്ഷിക്കും. അഭിപ്രായവ്യത്യാസം പരിഹരിക്കും.
മകരം: വിട്ടുവീഴ്ചാ മനോഭാവം. കഠിനാദ്ധ്വാനം വേണ്ടിവരും. കീഴ്‌വഴക്കും മാനിക്കും.
കുംഭം: അനുകൂല സാഹചര്യങ്ങൾ. പ്രലോഭനങ്ങളിൽ അകപ്പെടരുത്. യാത്രകൾ മാറ്റിവയ്ക്കും.
മീനം: അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കും. ആത്മനിയന്ത്രണം പാലിക്കും.