covid-19

കോഴിക്കോട്: ഉള്‌ള്യേരി മലബാർ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം. ആശുപത്രി ജീവനക്കാരനെതിരെ യുവതി പരാതി നൽകി.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും.യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് ഇയാൾ മെസേജ് അയച്ച് ബുദ്ധിമുട്ടിച്ചിരുന്നു.