
ടൂറിസം സീസൺ ആരംഭിച്ചിട്ടും വിജനമായ ടൂറിസ്റ്റുകളുടെ പറുദീസയായ തിരുവനന്തപുരം കോവളം കടൽത്തീരം. മുൻ വർഷങ്ങളിൽ ടൂറിസം സീസൺ സമയത്ത് കടകൾ എല്ലാം തുറന്ന് സഞ്ചാരികൾ നിറഞ്ഞ് സജീവമായിരുന്നു തീരം. ഇപ്പോഴത്തെ ഈ ആളൊഴിഞ്ഞ അവസ്‌ഥ തന്റെ കാമറയിൽ കൗതുകത്തോടെ പകർത്തുകയാണ് അയർലണ്ടിൽ നിന്നും എത്തിയ സർഫിംഗ് പരിശീലക കൂടിയായ അയന.
