rahul-gandhi

പട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ തോൽവിയ്ക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ആർജെഡി നേതാവ് ശിവാനന്ദ് തിവാരി. കോൺഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമായപ്പോൾ ബിജെപിക്കാണ് ഗുണമുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.


ബീഹാറിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഷിംലയിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി പിക്നിക്കിലായിരുന്നുവെന്നും തിവാരി വാർത്താ ഏജൻസിയോട് പറഞ്ഞു.ഒരു പാർട്ടി അങ്ങനെയാണോ ചെയ്യേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ബീഹാറിൽ പരാജയപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ശിവാനന്ദ് തിവാരിയുടെ പ്രതികരണം.

#WATCH: RJD leader Shivanand Tiwari speaks on #BiharResults, says "...elections were in full swing & Rahul Gandhi was on picnic at Priyanka ji's place in Shimla. Is party run like that? Allegations can be levelled that manner in which Congress is being run, it's benefitting BJP." pic.twitter.com/ZZXmndMJFh

— ANI (@ANI) November 15, 2020

'70 സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും 70 പൊതു റാലികൾ പോലും നടത്തിയിട്ടില്ല. രാഹുൽ ഗാന്ധി 3 ദിവസം വന്നു, പ്രിയങ്ക ഗാന്ധി വന്നില്ല. ബീഹാറുമായി പരിചയമില്ലാത്തവരാണ് കോൺഗ്രസിനായി ഇവിടെയെത്തിയത്. ഇത് ശരിയായില്ല.'-തിവാരി പറഞ്ഞു.

ബീഹാർ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് കിട്ടിയത്. മഹാസഖ്യത്തിന് 110 സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്. 75 സീറ്റുകൾ നേടി ആർജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 125 സീറ്റുകളാണ് എൻഡിഎ നേടിയത്.