phone

ന്യൂഡൽഹി: പുതുവർഷത്തിൽ നിങ്ങളുടെ ഫാേൺബില്ലും ഉയരും. വൊഡാഫോൺ ഐഡിയ, എയർടെൽ തുടങ്ങിയ കമ്പനികൾ കാൾനിരക്ക് ഉയർത്തുന്നതോടെ ബില്ലിൽ 15 മുതൽ 20ശതമാനം വരെ വർദ്ധന ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്. നഷ്ടം നികത്താനും സാമ്പത്തിക നില മെച്ചപ്പെടുത്താനുമാണ് കമ്പനികൾ കാൾനിരക്ക് കൂട്ടുന്നത്. എന്നാൽ റിലയൻസിന്റെ ജിയോ കാൾ നിരക്കുകൾ കൂട്ടുമോ എന്ന കാര്യത്തിൽ വ്യക്തയില്ല. ജിയോയുടെ നീക്കം മറ്റുകമ്പനികളും സസൂഷ്മം നിരീക്ഷിക്കുന്നുണ്ട്. ഏകപക്ഷീയമായ നിരക്ക് കൂട്ടിയാൽ ഉപഭോക്താക്കളെ നഷ്ടപ്പെടുമോ എന്ന പേടിയും കമ്പനികൾക്കുണ്ട്. ജിയോയുടെ തീരുമാനം അനുകൂലമല്ലെങ്കിൽ നിരക്കുവർദ്ധന വൈകിപ്പിക്കാനും ഇടയുണ്ട്.

കഴിഞ്ഞവർഷം ഡിസംബറിൽ ടെലികോം കമ്പനികൾ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ജിയോ എത്തിയതിനുശേഷം ആദ്യമായാണ് കമ്പനികൾ നിരക്ക് കൂട്ടിയത്. അ​ഡ്ജ​സ്റ്റ​ഡ് ഗ്രോ​സ് റ​വ​ന്യൂ അടയ്ക്കുക ഉപഭോക്താക്കൾക്കുളള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതുവേണ്ടിയുളള തുക കണ്ടെത്തുക തുടങ്ങിയവയാണ് നിരക്കുവർദ്ധനയുടെ പ്രധാന ലക്ഷ്യം. വോ​ഡ​ഫോ​ൺ-​ഐ​ഡി​യ​യ്ക്ക് 53,038 കോ​ടി രൂ​പ​യാ​ണ് കുടിശിക ഉണ്ടായിരുന്നത്. തുക എത്രയുംപെട്ടെന്ന് അടച്ചില്ലെങ്കിൽ കമ്പനികളുടെ ബാങ്ക് ഗാരണ്ടിയിൽ നിന്ന് തുക ഈടാക്കുമെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കിയിരുന്നു.