fish

നിരവധി പരിചിതമല്ലാത്തതും അത്ഭുതമുളവാക്കുന്നതുമായ കാഴ്‌ചകൾ നിറഞ്ഞതായിരുന്നു ഈ വർഷം. കൊവിഡ് രോഗം സൃഷ്‌ടിച്ച പ്രത്യേകതരം ജീവിതരീതികളും നിയന്ത്രണങ്ങളും ലോകമാകെ മനുഷ്യ സഞ്ചാരം കുറച്ചപ്പോൾ പല അപൂർവ ജീവികളെയും നമുക്ക് പുറം ലോകത്തേക്ക് കാണാനായി. നഗരങ്ങളിൽ മാനുകളും പക്ഷികളും ഇറങ്ങി നടക്കുന്നത് പോലെ ഒരു അപൂർവ ജീവിയെ കടലിനടിത്തട്ടിൽ നിന്ന് കണ്ടെത്തിയിരിക്കുകയാണ്.

ഒരു മീനാണ് താരം. ഹോണ്ടുറാസിലെ റോട്ടാൻ ദ്വീപിലെ കടലിൽ മണൽ നിറഞ്ഞ അടിത്തട്ടിൽ നിന്നും വെള‌ളത്തിലൂടെ നടക്കുന്ന ഷോട്ട്നോസ് ബാ‌റ്റ്ഫിഷ് എന്ന മത്സ്യത്തെ സമുദ്രജീവികളെ പ‌റ്റി പഠിക്കുന്ന മിക്കി ചാർട്ടെരിസ് തിരിച്ചറിഞ്ഞു. നടക്കുന്ന മീനിന്റെ വീഡിയോ പകർത്തി മിക്കി ട്വി‌റ്ററിൽ പങ്കുവച്ചു. വലിയ ചിറകുകൾ ഉപയോഗിച്ച് മണലിൽ ചവിട്ടിയാണ് മീൻ നടന്നത്. മ‌റ്റ് മത്സ്യങ്ങളുടെ ആകൃതിയല്ല ബാ‌റ്റ് ഫിഷിന്. ത്രികോണാകൃതിയാണ്. ഇവയുടെ നിറം ഏതാണ്ട് കടലിന്റെ അടിത്തട്ടിന്റെ നിറവുമായി ചേർന്നതാണ്, മാത്രമല്ല ഒരു മത്സ്യമാണെന്നും തോന്നുകയില്ല മരത്തടി ഒഴുകുകയാണെന്നേ തോന്നൂ. മുന്നിൽ ഒരു കൊമ്പും ചുവന്ന് തടിച്ച ചുണ്ടും ബാ‌റ്റ് ഫിഷിനുണ്ട്.

#CDN37 Mickey Charteris, un experimentado buzo, grabó imágenes de un extraño pez que “camina” por el fondo marino usando sus aletas como patas.
La especie, conocida como pez murciélago o diablo, generalmente “camina” en busca de presas tales como cangrejos y peces pequeños. pic.twitter.com/KJOPEIk5fR

— CDN 37 (@CDN37) November 13, 2020

മ‌റ്റ് മത്സ്യങ്ങളെ പോലെ തന്നെ നന്നായി നീന്താൻ ബാ‌റ്റ് ഫിഷിന് കഴിയും. ഇരതേടുമ്പോൾ മാത്രമാണ് ഇവ ഇങ്ങനെ നടക്കാറെന്ന് പറയുന്നു മിക്കി.ഇവയുടെ ഭക്ഷണം മിക്കവാറും ചെറിയ ഞണ്ടുകളും മീനുകളുമാണ്. മ‌റ്റ് കടൽമത്സ്യങ്ങളെ പോലെ എപ്പോഴും പുറത്ത് കാണുന്നവയല്ല ബാ‌റ്റ്ഫിഷുകൾ.വളരെ അപൂർവമായേ പുറത്തിറങ്ങൂ.