കൊച്ചി: ബിനീഷ് കോടിയേരിക്കെതിരായ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചവർ ഒഴിഞ്ഞുമാറുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇക്കാര്യം എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിക്കും. അബ്‌ദുൽ ലത്തീഫിനെയും റഷീദിനെയയും ബന്ധപ്പെടാനാവുന്നില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങൾ പറയുന്നത്. എസ് അരുൺ പത്ത് ദിവസത്തേക്ക് ഹാജരാകാൻ കഴിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. മൂന്ന് പേരേയും ബുധനാഴ്‌ച ചോദ്യം ചെയ്യാനായിരുന്നു എൻഫോഴ്‌സ്‌മെന്റ് തീരുമാനിച്ചത്.
ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന ഈ മാസം 18ന് അന്വേഷണത്തോട് സഹകരിക്കാത്ത ബിനീഷിന്റെ സുഹൃത്തുക്കളുടെ നിലപാട് അന്വേഷണ സംഘം കോടതിയെ അറിയിക്കും. കളളപ്പണം വെളുപ്പിക്കൽ കേസിലാണ് ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസയച്ചത്. ബിനീഷിന്റെ ബിനാമിയെന്ന് ഇ ഡി കണ്ടെത്തയ വ്യാപാരി അബ്‌ദുൽ ലത്തീഫ്, മുഹമ്മദ് അനൂപുമായും ബിനീഷുമായും സാമ്പത്തിക ഇടപാട് നടത്തിയ റഷീദ്, അരുൺ എസ്, ബിനീഷിന്റെ ഡ്രൈവറായ അനികുട്ടൻ എന്നിവർക്കാണ് ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്. നവംബർ 18ന് രാവിലെ ഇ ഡി ആസ്ഥാനത്തെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അബ്‌ദുൽ ലത്തീഫിനോടും റഷീദിനോടും നേരത്തെ തന്നെ ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും പലകാരണങ്ങൾ പറഞ്ഞ് ഇരുവരും എത്തിയിരുന്നില്ല. ഇവർക്ക് രണ്ടാമതും നോട്ടീസ് നൽകിയിരിക്കുകയാണ്. ഇനിയും ഹാജരായില്ലെങ്കിൽ അറസ്റ്ര് അടക്കമുളള നടപടികളിലേക്ക് ഇ ഡി കടക്കും. ബുധനാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. അതേസമയം ബിനീഷ് പാരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ തുടരുകയാണ്.
അബ്‌ദുൽ ലത്തീഫിനോടും റഷീദിനോടും നേരത്തെ തന്നെ ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും പലകാരണങ്ങൾ പറഞ്ഞ് ഇരുവരും എത്തിയിരുന്നില്ല. ഇവർക്ക് രണ്ടാമതും നോട്ടീസ് നൽകിയിരിക്കുകയാണ്. ഇനിയും ഹാജരായില്ലെങ്കിൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് ഇ ഡി കടക്കും. ബുധനാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.