കഴിഞ്ഞ ഒക്ടോബർ മുപ്പതിനായിരുന്നു നടി കാജൽ അഗർവാളിന്റെ ബിസിനസുകാരനായ ഗൗതം കിച്ച്ലുവിന്റെയും വിവാഹം.താജ് കൊളാബയിൽവച്ചായിരുന്നു വിവാഹം. കൊവിഡിന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
വളരെ ചുരുക്കം അതിഥികളെ ഉണ്ടായിരുന്നുള്ളുവെങ്കിലും വധു-വരന്മാരുടെ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ രാജകീയമായിരുന്നു.ഇരുവരുടെയും വിവാഹ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ ഇരുവരും മാലിദ്വീപിലേക്ക് ഹണിമൂണിനായി പുറപ്പെട്ടു.
കാജലിന്റെയും ഗൗതമിന്റെയും ഹണിമൂൺ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് ആരാധകർക്കായി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.