mayor-vehicle

മുംബയ്: വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ അലങ്കാര പണികൾ പാടില്ലെന്ന് നിയമമുണ്ട്. കേരളവും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. എന്നിരുന്നാലും നിയമങ്ങൾ കാറ്റിൽ പറത്തി ചിലർ നമ്പർ പ്ലേറ്റുകൾ അലങ്കരിക്കാറുണ്ട്.

അത്തരത്തിൽ നിയമം പാലിക്കാത്ത മഹാരാഷ്ട്രയിലെ ഉൽഹാസ്‌നഗറിലെ ഡെപ്യൂട്ടി മേയർക്ക് പണി കിട്ടിയിരിക്കുകയാണ്.തന്റെ ഔദ്യോഗിക വാഹനമായ ഫോർച്യൂണറിന്റെ നമ്പർ പ്ലൈറ്റാണ് ഡെപ്യൂട്ടി മേയർ അലങ്കരിച്ചത്. 4141 എന്ന നമ്പർ അലങ്കരിച്ചുവന്നപ്പോൾ 'ദാദ' ആയി.ഇത് ശ്രദ്ധയിൽപെട്ട പൊതുപ്രവർത്തകനായ ഉൽഹാസ്‌നഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊതുപ്രവർത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 29ന് ഫാൻസി നമ്പർ പ്ലേറ്റിന് ആദ്യമായി പിഴ ഈടാക്കിയത്. 1200 രൂപയായിരുന്നു പിഴ. എന്നാൽ ആ പിഴ കൊണ്ടൊന്നും ഡെപ്യൂട്ടി മേയർ പഠിച്ചില്ല.കഴിഞ്ഞ ആഴ്‌ചയും വാഹനത്തിൽ ഇതേ നമ്പർ പ്ലേറ്റ് കണ്ടതിനെ തുടർന്ന് പൊലീസ് വീണ്ടും പിഴ ഈടാക്കുകയും, നമ്പർ പ്ലേറ്റ് മാറ്റുകയും ചെയ്തു.